കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ പിന്തുണയുണ്ട്: ബി.ജെ.പി നേതാവ് ഈശ്വരപ്പ


ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പ. പിന്തുണയുമായി ചില എം.എല്‍.എമാര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഈശ്വരപ്പ കൂട്ടിച്ചേര്‍ത്തു.നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവമോഗ മണ്ഡലത്തില്‍നിന്നും 46,107 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഈശ്വരപ്പ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ബി. പ്രസന്ന കുമാറിനെയാണ് ഈശ്വരപ്പ പരാജയപ്പെടുത്തിയത്




Sharing is Caring