കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്താല്‍ അനുഭവിക്കും; പോലീസുകാരെ ഭീഷണിപ്പെടുത്തി കെ. മുരളീധരന്‍


കോഴിക്കോട്: പോലീസുകാര്‍ക്കെതിരെ ഭീഷണിയുമായി കെ. മുരളീധരന്‍ എം.പി. കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസെടുത്ത പോലീസുകാര്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി. പേരാമ്ബ്ര ബ്ലോക്ക് കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ ദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.


കലാപത്തിന് പ്രേരിപ്പിച്ചു, ഭീഷണിപ്പെടുത്തി എന്നെല്ലാം പറഞ്ഞ് എനിക്കെതിരെയെങ്ങാന്‍ കേസെടുത്താല്‍ ഞാന്‍ പാര്‍ലമെന്‍്‌റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നല്‍കും. പിന്നീട് എന്താണ് ഉണ്ടാവുക എന്നറിയാമല്ലോ. ഡല്‍ഹിയിലേക്ക് നടക്കേണ്ടി വരും. അവിടെ ഇതിലും വലിയ കൊവിഡാണെന്ന കാര്യം മറക്കണ്ടന്നും മുരളീധരന്‍ പറഞ്ഞു.


സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എം മനുവിനെ തടഞ്ഞുവച്ച്‌ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് മുരളീധരന്‍െ്‌റ ഭീഷണി. തിങ്കളാഴ്ച രാവിലെ പ്രതികളെ കാണാന്‍ എത്തിയ ടി. സിദ്ദിഖും എസ്.ഐയെ ഭീഷണിപ്പെടുത്തിയിരുന്നു.



Sharing is Caring