ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രാജ്യത്തെ എല്ലാ എം.പിമാരുടെയും എം.എല്‍.എമാരുടെയും മാസ ശമ്പളം കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് നല്‍കും. കേരളത്തിലേക്ക് അവശ്യ സാധനങ്ങള്‍ അയക്കാന്‍ പ്രത്യക റിലീഫ് കമ്മിറ്റിയും കോണ്‍ഗ്രസ് രൂപീകരിക്കും. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജുവേലയാണ് ഇക്കാര്യം അറിയിച്ചത്.













