ന്യൂഡല്‍ഹി: എ.എ.പിയുടെ എല്ലാ എം.എല്‍.എമാരുടെയും എം.പിമാരുടെയും മന്ത്രിമാരുടെയും ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയും ആറുമന്ത്രിമാരും അടക്കം 67 എം.എല്‍.എമാരാണ് ഡല്‍ഹിയില്‍ എ.എ.പിക്കുള്ളത്. പഞ്ചാബില്‍ പാര്‍ട്ടിക്ക് 20 എം.എല്‍.എമാരും നാലു എം.പിമാരും ഉണ്ട്. കൂടാതെ പാര്‍ട്ടിക്ക് രാജ്യസഭയിലും മൂന്ന് അംഗങ്ങളുണ്ട്.

നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ കേരളത്തിന് പത്തുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു.













