കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ യോഗം ചേരുന്നു


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കോണ്‍ഗ്രസ് ഒടുവില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ യോഗം ചേരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗം ഈ മാസം 31-ന് ചേരും.സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ്‌ ഇക്കാര്യം അറിയിച്ചത്. 31-ന് വൈകീട്ട് ആറ് മണിക്കാണ് യോഗം.




Sharing is Caring