രാ​ജ്യ​സ​ഭ​യി​ല്‍ പു​ക:സ​ഭ 15 മി​നി​റ്റ് നേ​ര​ത്തേ​ക്കു നി​ര്‍​ത്തി​വ​ച്ചു


ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ എം​പി​മാ​രു​ടെ മൈ​ക്കു​ക​ളി​ല്‍​ നിന്ന് പു​ക ഉ​യ​ര്‍ന്നു. ഇ​തേ​തു​ട​ര്‍​ന്നു സ​ഭ 15 മി​നി​റ്റ് നേ​ര​ത്തേ​ക്കു നി​ര്‍​ത്തി​വ​ച്ചു.നാ​ലാം നി​ര​യി​ലെ ത​ന്‍റെ സീ​റ്റി​ല്‍​നി​ന്നു പു​ക ഉ​യ​രു​ന്ന​താ​യി മു​ന്‍ മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​ന​മാ​ണ് ആ​ദ്യം പ​രാ​തി​പ്പെ​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ ബി​ജെ​പി എം​പി​മാ​രാ​യ ശി​വ്പ്ര​താ​പ് ശു​ക്ല, പു​രു​ഷോ​ത്തം രു​പാ​ല എ​ന്നി​വ​രു​ടെ മൈ​ക്കു​ക​ളി​ല്‍​നി​ന്നും പു​ക ഉ​യ​ര്‍​ന്നു. ഇ​തേ​തു​ട​ര്‍​ന്നു രാ​ജ്യ​സ​ഭ 15 മി​നി​റ്റ് നി​ര്‍​ത്തി​വ​ച്ച​താ​യി അ​ധ്യ​ക്ഷ​ന്‍ അ​റി​യി​ച്ചു.


ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പു​ക ഉ​യ​രു​ന്ന​തു സം​ബ​ന്ധി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ്‌ പു​ക ഉ​യ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണു പ്രാഥമിക വി​വ​രം.




Sharing is Caring