കോണ്‍ഗ്രസിനെതിരേ പ്രതാപന്‍; ഫാസിസ്റ്റുകളെ നേരിടുന്നതില്‍ പരാജയം


കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കെതിരേ ശക്തമായി ആഞ്ഞടിച്ച്‌ പ്രമുഖ നേതാവ് ടിഎന്‍ പ്രതാഭന്‍ രംഗത്ത്. ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് കൂടിയായ പ്രതാപന്‍ പറഞ്ഞു. തൃപ്രയാറില്‍ നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടുന്നതില്‍ പാര്‍ട്ടിക്ക് ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തം നേതാക്കളെ വിമര്‍ശിക്കുന്നതിലാണ് പ്രവര്‍ത്തകരുടെ ശ്രദ്ധ മുഴുവന്‍. മറ്റു പാര്‍ട്ടി നേതാക്കന്‍മാരെ വിമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വന്തം നേതാക്കന്‍മാരെയാണ് അവര്‍ വിമര്‍ശിക്കുന്നതെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സുധീരനെതിരേ പാര്‍ട്ടിയില്‍ ഉയര്‍ന്ന ശബ്ദങ്ങള്‍ പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.


നിലവിലെ സ്ഥിതി തുടര്‍ന്ന് പോയാല്‍ പാര്‍ട്ടി നേതാക്കളുടെ കുടുംബ കാര്യമായി കോണ്‍ഗ്രസ് ചുരുങ്ങും. മറ്റു പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍. ദേശീയ തലത്തില്‍ ബിജെപിയെയും കേരളത്തില്‍ സിപിഎമ്മിനെയുമാണ് നേരിടുന്നത്. അവസരങ്ങള്‍ക്കൊത്ത് നിലപാടെടുക്കുന്ന സിപിഎം വര്‍ഗീയ, ഫാസിസ്റ്റ് പാര്‍ട്ടിയാണെന്നും പ്രതാപന്‍ കുറ്റപ്പെടുത്തി.



Sharing is Caring