കോടിമതയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്ക്. പള്ളം ബിഷപ് സ്പീച്ച്ലി കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ സ്വാമിനാഥന്, ഷെബിന്‍ ഷാജി എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ ഒമ്പതരക്കായിരുന്നു അപകടം.
വിദ്യാര്‍ഥികള്‍ കോട്ടയം ഭാഗത്തേക്കു സ്കൂട്ടറില്‍ വരികയായിരുന്നു. അതേ വശത്തുകൂടി അമിതവേഗത്തില്‍ വന്ന ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ ദേഹത്തുകൂടി വണ്ടി കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.














