കോട്ടയം ഡിവൈഎസ്പിയുടെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന


കോട്ടയം ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്റെ ഓഫീസിലും പൊലീസ് ക്ലബ്ബിലെ മുറിയിലും വിജിലന്‍സ് പരിശോധന പൂര്‍ത്തിയായി. അനധികൃതമായി സൂക്ഷിച്ച പണമോ മറ്റ് രേഖകളോ കണ്ടെത്തിയിട്ടില്ലെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു. ബിജു കെ സ്റ്റീഫന്റെ പിറവത്തെ വീട്ടിലും രാവിലെ പരിശോധന നടത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന.




Sharing is Caring