കോടതിയലക്ഷ്യം: മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞു


ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ജഡ്ജിക്കെതിരായ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. സത്യവാങ്മൂലം പരിഗണിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.ഹൈക്കോടതിയിലെ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെയാണ് ഫെയ്‌സ് ബുക്കിലൂടെ മന്ത്രി വിമര്‍ശിച്ചത്. ‘ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോ’ എന്നവാക്കുകളാണ് ജഡ്ജിയെ വിമര്‍ശിക്കാന്‍ മന്ത്രി കെ.സി ജോസഫ് ഉപയോഗിച്ചത്.




Sharing is Caring