കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്നു, തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ 30 വരെ നീട്ടി ; ടാക്സി, ഓട്ടോ സര്‍വീസുകള്‍ നടത്താന്‍ അനുമതി


ചെന്നൈ: കൊവിഡിന് ശമനമില്ലാതായതോടെ തമിഴ്നാട്ടില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. അതേസമയം ടാക്സി, ഓട്ടോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. ചില ജില്ലകളില്‍ ഭാഗികമായി ബസ് സര്‍വീസുകള്‍ നടത്താനും അനുമതി നല്‍കി.


കൊവിഡ് പടരാതിരിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ നിയമപ്രകാരമാണ് ലോക്ക് ഡൗണ്‍ നീട്ടിയതെന്ന് മുഖ്യമന്ത്രി പളനി സ്വാമി അറിയിച്ചു.


തീയേറ്ററുകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുറക്കില്ല. ഐ.ടി സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ചെന്നൈ, ചെങ്കല്‍പെട്ട്,കാഞ്ചീപുരം, തിരുവെള്ളൂര്‍ ജില്ലകള്‍ ഒഴികുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും 50 ശതമാനം ബസുകള്‍ സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കേരളം, കര്‍ണാടകം ഉള്‍പ്പെടെയുള്ള അടുത്ത സംസ്ഥാനങ്ങളലേക്ക് പോകാന്‍ അനുമതിയില്ല.



Sharing is Caring