കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ പ്രശംസിച്ചും മഹാരാഷ്ട്രയെ വിമര്‍ശിച്ചും ബി.ജെ.പി നേതാവ്


താനെ: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചും മഹാരാഷ്ട്രയിലെ ശിവസേന സര്‍ക്കാരിനെ വിമര്‍ശിച്ചും ബി.ജെ.പി നേതാവ് ആശിഷ് ഷേലാര്‍. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപിക്കാന്‍ കാരണം ഉദ്ധവ് താക്കറെയുടെ പിടിപ്പുകേടാണെന്നും കേരള സര്‍ക്കാരിന്‍െ്‌റ പ്രതിരോധ മാതൃക പിന്തുടര്‍ന്നിരുന്നെങ്കില്‍ ചിത്രം മറിച്ചാകുമായിരുന്നെന്നും ഷേലാര്‍ വിമര്‍ശിച്ചു. കേരളം കൊവിഡിനെ നിയന്ത്രിച്ച മാതൃക സ്വീകരിക്കാന്‍ പലരും നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാകില്ലായിരുന്നെന്നും ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി.


കൊവിഡ് നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ലെന്ന ആരോപണം ഷേലാര്‍ നിഷേധിച്ചു. മഹാരാഷ്ട്രയ്ക്ക് 28.104 കോടി രൂപ കേന്ദ്രം നല്‍കി. താനെയില്‍ രോഗം വ്യാപിക്കുകയാണ്. മുനിസിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശിയെ മാറ്റിയത് പോലെ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്നും ഷേലാര്‍ ചോദിച്ചു.




Sharing is Caring