കൊവിഡ് കേസുകളിൽ രാജ്യത്ത് വൻ കുതിച്ചുകയറ്റം


ലോക്ക് ഡൗൺ രണ്ടാംഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ, കൊവിഡ് കേസുകളിൽ രാജ്യത്ത് വൻകുതിച്ചു കയറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരവും ഡൽഹിയിൽ നാലായിരവും കടന്നു. കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ലോക്പാൽ ജുഡീഷ്യൽ അംഗം ജസ്റ്റിസ് എകെ ത്രിപാഠി മരിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 37776വും മരണനിരക്ക് 1223വുമായി ഉയർന്നു.


ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. 24 മണിക്കൂറിനിടെ 333 പോസിറ്റീവ് കേസുകളും 26 മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ നിന്ന് ഒഡീഷയിലേക്ക് അതിഥി തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.




Sharing is Caring