ന്യുഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം അന്തിമമാണെന്നും അതിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും മുതിര്‍ന്ന നിയമവിദഗ്ധന്‍ ഫാലി നരിമാന്‍.
ജസ്റ്റീസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശിപാര്‍ശ വീണ്ടും സര്‍ക്കാരിന് അയക്കുകയോ അല്ലാതിരിക്കുകയോ ആവാം. അങ്ങനെ ചെയ്താന്‍ അത് സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിന് വഴിവയ്ക്കും. ആ പ്രതിസന്ധി നാം മറികടക്കേണ്ടതുണ്ട്. ജഡ്ജിമാരുടെ നിയമനം നിയന്ത്രിക്കാനുള്ള ‘നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍’ കൊണ്ടുവരാനുള്ള നീക്കമാണ് ഇതിനു പിന്നില്‍. കോടതിയുടെ അധികാരത്തില്‍ കടന്നുകയറുന്ന ഏതു നീക്കവും ആശങ്ക ഉളവാക്കുന്നതാണെന്നും നരിമാന്‍ പറയുന്നു.

ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച പ്രതിപക്ഷ നടപടി നാളുകള്‍ നീണ്ട വ്യവഹാരത്തിന് ഇടയാക്കുമെന്നും നരിമാന്‍ ചൂണ്ടിക്കാട്ടുന്നു.












