കൊല്ലത്ത് വിദ്യാര്‍ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മാതാവ് പൊലിസ് കസ്റ്റഡിയില്‍


കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുരീപ്പള്ളി സ്വദേശി കുണ്ടറ എം.ജി.ഡി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്റെ മൃതദേഹമാണ് വീടിനു സമീപം കണ്ടെത്തിയത്.


കുട്ടിയെ മൂന്നു ദിവസം മുമ്പു കാണാതായിരുന്നു. നാട്ടുകാരും ബന്ധുക്കളും തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.


കൊലപാതമാകാണെന്നാണ് പൊലിസിന്റെ പ്രാഥമിക വിവരം. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.



Sharing is Caring