കൊല്ലം തേവലക്കരയില്‍ സ്കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തല്‍. പതിറ്റാണ്ടുകളായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നിട്ടും ആരും ഇടപെട്ടില്ല. അപായ ലൈനിന് കീഴെ സ്കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ഈ വര്‍ഷം സ്കൂളിന് ഫിറ്റ്നസ് നല്കിയതും മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തി.
സംഭവത്തില്‍ പ്രധാനാധ്യാപികക്കെതിരെ അടക്കം നടപടി വരും. പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും. ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും.














