കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: എസ്.ഐക്കെതിരേ നടപടി


കൊല്ലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് എസ്.ഐക്കെതിരേ നടപടി. സ്ഥലം എസ്.ഐ ലിസിയെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കിയത്. തുടര്‍ന്ന് സ്‌റ്റേഷന്‍ ചുമതല എസ്.ഐ ഗോപകുമാറിന് നല്‍കി.


ട്യൂഷന്‍ ക്ലാസിന്‍ പോയ ശ്രീലക്ഷ്മി എന്ന കുട്ടിയെയാണ് ബുധനാഴ്ച കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുളത്തുപുഴ ആര്‍.പി കോളനിയിലെ റബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവായ രാജേഷ് ആണ് കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പമായിരുന്നു കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയിരുന്നത്. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു.



Sharing is Caring