കൊല്ലത്തെ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതൃസഹോദരിയടക്കം നാല് പേര്‍ അറസ്റ്റില്‍


A 16-year-old girl was sexually assaulted at the CFLTC in Pathanamthitta.

കൊല്ലം: കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മൃതസഹോദരിയടക്കം നാല് പേര്‍ അറസ്റ്റില്‍. കൊട്ടിയത്തെ ഹോംസ്‌റ്റേ നടത്തിപ്പുകാരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.


കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെഅമ്മാവന്റെ ഭാര്യ നിരവധി പേര്‍ക്ക് കൈമാറിയത്‌. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.


കൊല്ലം, കൊട്ടിയം, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകളില്‍ എത്തിച്ച പെണ്‍കുട്ടി പലപ്പോഴായി പീഡനത്തിനിരയാകുകയായിരുന്നു. സംഭവത്തില്‍ ഇനിയും നിരവധി പേര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.



Sharing is Caring