കൊല്ലം കൗണ്‍സിലര്‍ കോകില മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍


കൊല്ലം കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ കോകിലയും പിതാവും അപകടത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. ജിറ്റു, രാജേഷ് എന്ന യുവാക്കളാണ് പിടിയിലായത്. കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.
സെപ്തംബര്‍ 13 ന് രാത്രി പത്തുമണിക്കായിരുന്നു കോകിലയും പിതാവും സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചു തെറുപ്പിച്ച സംഭവമുണ്ടായത്. കൊല്ലം കാവനാട് ദേശീയപാതയിലൂടെ പിതാവിന്‍റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുന്പോള്‍ സ്കൂട്ടറില്‍ അമിത വേഗത്തില്‍ വന്ന കാര്‍ ആല്‍ത്തറമൂടിന് സമീപത്ത് വെച്ച്‌ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. കോകില സംഭവ സ്ഥലത്തുവെച്ചും പിതാവ് പിന്നീട് ആശുപത്രിയില്‍ വെച്ചും മരണമടയുകയായിരുന്നു.




Sharing is Caring