കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്; സഹോദരന്മാര്‍ അറസ്റ്റില്‍


ചെന്നൈ: അതിദാരുണമായ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പുറത്തായതോടെ കൊലപാതകികളായ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈയിലെ വെല്ലൂരിലാണ് സംഭവം. മഹാലിംഗം എന്നയാളാണ് കൊല ചെയ്യപ്പെട്ടത്. എഞ്ചിനിയറിംഗ് കൊളേജിന്റെ ഉടമയുടെ മക്കളാണ് അറസ്റ്റിലായവര്‍. രണ്ട് വര്‍ഷം മുമ്പുള്ള കൊലപാതകത്തിന്റെ പ്രതികാരമായാണ് മഹാലിംഗത്തിന്റെ കൊലയെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ അമ്മാവനെ മഹാലിംഗം വധിച്ചതിന്റെ പ്രതികാരമായാണ് മഹാലിംഗത്തെ കൊന്നത്. മഹാലിംഗം ആറ് കൊലപാതക കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.




Sharing is Caring