ലോകം കൊറോണ ഭീതിയില്‍ കഴിയവെ കൊറോണയെ നേരിടാനുള്ള സാങ്കേതികവിദ്യയുടെ പങ്കിനെ കുറിച്ചും വാക്സിന് നിര്‍മ്മാണത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സുമായി ചര്‍ച്ച നടത്തി.
വൈറസ് വ്യാപനത്തെ കുറിച്ച് ആഗോള രാജ്യങ്ങളുടെ പ്രതികരണങ്ങളാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയത്. കൊറോണയ്ക്കെതിരെ ആഗോള പോരാട്ടത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം വിഡിയോ കോണ്‍ഫ്രന്‍സ് വഴി നടന്ന ചര്‍ച്ചയില്‍ മോദി ഉറപ്പുനല്‍കി.














