ക്വാറന്റൈന്‍ ലംഘകരെ കണ്ടെത്താന്‍ പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ്


സംസ്ഥാനത്ത് ക്വാറന്റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും മോട്ടോര്‍സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരീക്ഷണത്തിലുള്ളവരുചെ വീടുകളിലും പരിസരങ്ങളിലും പൊലീസ് ഉദ്യോഗസ്ഥര്‍ പെട്രോളിങ് നടത്തുകയും വീടുകളിലെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


സമ്ബര്‍ക്കംവഴി രോഗം പടരാനുള്ള സാധ്യത നമുക്കു മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കരുതല്‍ വര്‍ധിപ്പിച്ചേ മതിയാകൂ. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങാനേ പാടില്ല.


ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 65 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 53 കേസുകള്‍ തിരുവനന്തപുരത്താണ്. കാസര്‍കോട് 11, കോഴിക്കോട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകളെന്നും മുഖ്യമന്ത്രി അറിയിച്ചു.



Sharing is Caring