കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വില്‍ക്കാന്‍ അനുമതി തേടി


കൊച്ചി: രാജ്യത്ത് പൊതുമേഖലയിലുള്ള ഏറ്റവും വലിയ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പനയ്ക്കായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി തേടി. 22,656,000 പുതിയ ഓഹരികള്‍ ഇറക്കാനും സര്‍ക്കാരിന്റെ കൈവശമുള്ള 1,13,28,000 ഓഹരികള്‍ വില്‍ക്കാനുമാണ് അനുമതി തേടിയിരിക്കുന്നത്.


ഒരു ഓഹരിക്ക് 10 രൂപയാണ് മുഖവില. ഓഹരി വിന്നയിലൂടെ സമാഹരിക്കുന്ന തുക ഷിപ്‌യാര്‍ഡില്‍ ഡ്രൈ ഡോക്ക് നിര്‍മിക്കാനും ഒരു അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണി സംവിധാനം നിര്‍മിക്കുവാനും ഉപയോഗിക്കാം. എസ് ബി ഐ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, എഡല്‍ വെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ജെ എം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയുഷണല്‍ സെകൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വിന്നയുടെ ലീഡ് മാനേജര്‍മാര്‍.


ലിങ്ക് ഇന്‍ ടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍.



Sharing is Caring