കൈക്കൂലി വാങ്ങുന്നതിനിടെ വടകര നഗരസഭാ എന്‍ജിനീയര്‍ പിടിയില്‍


കൈക്കൂലി വാങ്ങുന്നതിനിടെ വടകര മുന്‍സിപ്പല്‍ എന്‍ജിനീയര്‍ കൊല്ലം സ്വദേശി ശ്രീകുമാറിനെ വിജില്‍സ് പിടികൂടി. ഇയാളില്‍ നിന്നും 1, 60,000 രൂപ പിടിച്ചെടുത്തു. കുറ്റ്യാടി സ്വദേശി സലീമിന്റെ പരാതിയെ തുടര്‍ന്നാണ് വിജിലന്‍ സംഘം കുറ്റ്യടിയില്‍ വച്ച് ഇയാളെ പിടികൂടിയത്.


വടകരയില്‍ കെട്ടിടം നിര്‍മിക്കാന്‍ പെര്‍മിറ്റിന് അപേക്ഷിച്ച സലീമിനോട് ശ്രീകുമാര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സലീം വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സിന്റെ നിര്‍ദേശമനുസരിച്ച് പണം വാങ്ങാന്‍ കുറ്റ്യാടിയിലെ ഫാം ഹൌസിലെത്താന്‍ സലീം ശ്രീകുമാറിനോട് ആവശ്യപ്പെട്ടു. ശനിയാഴ്ച ഇവിടെ എത്തി പണം വാങ്ങിയ ശേഷം സലീമിന്റെ കാറില്‍ മടങ്ങുന്നതിനിടെയാണ് വിജിലന്‍സ് എസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.




Sharing is Caring