കൈക്കൂലി വാങ്ങിയതിന് ഇന്‍കം ടാക്‌സ് ഓഫിസറെ സി.ബി.ഐ അറസ്റ്റു ചെയ്തു


വിശാഖപട്ടണം: കൈക്കൂലി സ്വീകരിച്ചതിന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റു ചെയ്തു. വിശാഖപട്ടണത്താണ് 30000 രൂപ കൈക്കൂലി ആവശ്യപ്പടുകയും സ്വീകരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഇന്‍കം ടാക്‌സ് ഓഫിസറായ ശ്രീനിവാസ റാവുവാണ് അറസ്റ്റിലായത്.
ഒന്നര ലക്ഷം രൂപയായിരുന്നു ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടത്.


എന്നാല്‍ ഇത്രയും തുക ഒരുമിച്ച് നല്‍കാനില്ലാത്തതിനാല്‍ തവണകളായി മതിയെന്ന് റാവു അറിയിക്കുകയായിരുന്നെന്ന് പരാതിക്കാരന്‍ പറഞ്ഞു. ആദ്യ ഘഡുവായ മുപ്പതിനായിരം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ഇദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ അന്വേഷണത്തില്‍ പണവും അനുബന്ധ രേഖകളും കണ്ടെത്തുകയും ചെയ്തു. ഇദ്ദേഹത്തെ പിന്നീട് കോടതിയില്‍ ഹാജരാക്കി.




Sharing is Caring