പ്രളയ ദുരന്തത്തില്‍ അകപ്പെട്ട കേരളത്തിനു കൈത്താങ്ങായി ഛത്തീസ്ഗഡും. ഗുഡ്സ് ട്രെയിന്‍ നിറയെ അരിയുമായാണ് ഛത്തീസ്ഗഡ് കേരളത്തിലേക്ക് എത്തുന്നത്. ഏഴരക്കോടി രൂപയുടെ അരിയാണ് നല്‍കുന്നതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു.
ഇതു കൂടാതെ മൂന്നു കോടി രൂപയും ഛത്തീസ്ഗഡ് നല്‍കും. ഡോക്ടര്‍മാരും സൈനികരും പൊതുജനങ്ങള്വരെ കേരളത്തിനു സഹായവുമായി എത്താന്‍ തയാറാണെന്നും രമണ്‍ സിംഗ് അറിയിച്ചു.

ഉത്തരാഖണ്ഡും കേരളത്തിനു അഞ്ച് കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് തന്റെ ഒരു മാസത്തെ ശമ്ബളവും സഹായമായി നല്‍കും.













