കൊച്ചി: കേരള പ്രീമിയര്‍ ലീഗിന്റെ (കെപിഎല്‍) ആറാം പതിപ്പിനു 16നു തുടക്കമാകും. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രീമിയിര്‍ ലീഗില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള 11 പ്രമുഖ ടീമുകള്‍ മത്സരിക്കും. എറണാകുളം, തിരുവനന്തപുരം, തിരൂര്‍, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണു മത്സരങ്ങള്‍ നടക്കുക. വിജയികള്‍ക്ക് മൂന്നുലക്ഷം രൂപയും ട്രോഫിയും റണ്ണറപ്പിന് ഒന്നര ലക്ഷം രൂപയുമാണു സമ്മാനം. ഗോകുലം എഫ്സിയാണു കെപിഎലിലെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കള്‍.
ഉദ്ഘാടനദിനമായ 16നു വൈകുന്നേരം 6.30ന് മഹാരാജാസ് കോളജ് ഫ്ളഡ് ലിറ്റ് ഗ്രൗണ്ടില്‍ ആര്‍എഫ്സി കൊച്ചിയും കേരള ബ്ലാസ്റ്റേഴ്സും (റിസര്‍വ്) തമ്മില്‍ ഏറ്റുമുട്ടും.














