ഖഷോഗി വധം: അന്തര്‍ദേശീയ അന്വേഷണത്തിനു തുര്‍ക്കി


അ​​ങ്കാ​​റ: സൗ​​ദി മാ​​ധ്യ​​മ പ്ര​​വ​​ര്‍​​ത്ത​​ക​​ന്‍ ജ​​മാ​​ല്‍ ഖ​​ഷോ​​ഗി തു​​ര്‍​​ക്കി​​യി​​ലെ സൗ​​ദി കോ​​ണ്‍​​സു​​ലേ​​റ്റി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ല്‍ രാ​​ജ്യാ​​ന്ത​​ര അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന്‌ആ​​വ​​ശ്യ​​പ്പെ​​ടു​​മെ​​ന്നു തു​​ര്‍​​ക്കി വി​​ദേ​​ശ​​മ​​ന്ത്രി മെ​​വ്‌​​ലു​​ട് ക​​വ്‌​​സോ​​ഗ്ളു. ബ്ര​​സ​​ല്‍​​സി​​ല്‍ നാ​​റ്റോ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ലാ​​ണ് അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്. ഖ​​ഷോ​​ഗി വ​​ധ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ര​​ണ്ടു സൗ​​ദി പൗ​​ര​​ന്മാ​​ര്‍​​ക്ക് എ​​തി​​രേ ഈ​​സ്റ്റാം​​ബൂ​​ളി​​ലെ ചീ​​ഫ് പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ ഇ​​ന്ന​​ലെ അ​​റ​​സ്റ്റ് വാ​​റ​​ന്‍റ് പു​​റ​​പ്പെ​​ടു​​വി​​ച്ചു . സൗ​​ദി​​യി​​ല്‍ നേ​​ര​​ത്തെ അ​​റ​​സ്റ്റി​​ലാ​​യ​​വ​​രി​​ല്‍ അ​​ഞ്ചു​​പേ​​ര്‍​​ക്ക് വ​​ധ​​ശി​​ക്ഷ ന​​ല്‍​​ക​​ണ​​മെ​​ന്നു നേ​​ര​​ത്തെ സൗ​​ദി പ്രോ​​സി​​ക്യൂ​​ട്ട​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.


വി​​വാ​​ഹ​​മോ​​ച​​ന സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങാ​​ന്‍ തു​​ര്‍​​ക്കി​​യി​​ലെ കോ​​ണ്‍​​സു​​ലേ​​റ്റി​​ല്‍ എ​​ത്തി​​യ ഖ​​ഷോ​​ഗി​​യെ ക​​ഴു​​ത്തു​​ഞെ​​രി​​ച്ചു കൊ​​ല്ലു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. മൃ​​ത​​ദേ​​ഹം കി​​ട്ടി​​യി​​ട്ടി​​ല്ല. മൃ​​ത​​ദേ​​ഹം ക​​ഷ​​ണ​​ങ്ങ​​ളാ​​ക്കി മു​​റി​​ച്ച്‌ ആ​​സി​​ഡി​​ല്‍ ല​​യി​​പ്പി​​ച്ചു​​വെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്. സൗ​​ദി കി​​രീ​​ടാ​​വ​​കാ​​ശി മു​​ഹ​​മ്മ​​ദ് ബി​​ന്‍ സ​​ല്‍​​മാ​​ന്‍ രാ​​ജ​​കു​​മാ​​ര​​ന്‍റെ ക​​ടു​​ത്ത വി​​മ​​ര്‍​​ശ​​ക​​നാ​​യി​​രു​​ന്നു ഖ​​ഷോ​​ഗി.




Sharing is Caring