എ​ച്ച്‌ഐ​വി ബാ​ധി​ത ജീ​വ​നൊ​ടു​ക്കി​യ ക​ര്‍​ണാ​ട​ക​യി​ലെ 32 ഏ​ക്ക​ര്‍ ത​ടാ​കം വ​റ്റി​ച്ചു


ബം​ഗ​ളു​രു: എ​ച്ച്‌ഐ​വി ബാ​ധി​ത​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ ത​ടാ​കം നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ വ​റ്റി​ച്ചു. ക​ര്‍​ണാ​ട​ക ഹു​ബ്ബ​ള്ളി​യി​ലെ മൊ​റാ​ബ് ഗ്രാ​മ​ത്തി​ലെ ത​ടാ​ക​മാ​ണ് ബു​ധ​നാ​ഴ്ച വ​റ്റി​ച്ച​ത്. 20 സി​ഫോ​ണു​ക​ളും നാ​ലു മോ​ട്ടോ​ര്‍ പ​ന്പു​ക​ളും ത​ടാ​കം വ​റ്റി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചു. 32 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള ത​ടാ​ക​മാ​ണ് വ​റ്റി​ച്ച​ത്.


എ​ച്ച്‌ഐ​വി ബാ​ധി​ത​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ മാ​സം 29-നാ​ണ് ത​ടാ​ക​ത്തി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. പാ​തി മീ​ന്‍ കൊ​ത്തി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍ ഈ ​ത​ടാ​ക​ത്തി​ല്‍​നി​ന്നാ​ണ് വെ​ള്ള​മെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ ത​ടാ​കം വ​റ്റി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി. ത​ടാ​ക​ത്തി​ലെ ജ​ല​ത്തി​ല്‍ എ​ച്ച്‌ഐ​വി വൈ​റ​സ് ക​ല​ര്‍​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണു നാ​ട്ടു​കാ​ര്‍ വാ​ദി​ച്ച​ത്.


നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു വ​ഴ​ങ്ങാ​തെ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​യി​രു​ന്നെ​ന്ന് ന​വാ​ല്‍​ഗു​ണ്ട് ത​ഹ​സീ​ല്‍​ദാ​ര്‍ ന​വീ​ന്‍ ഹു​ള്ളു​ര്‍ പ​റ​ഞ്ഞു. എ​ട്ടു കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യ നാ​ട്ടു​കാ​ര്‍, അ​ധി​കൃ​ത​ര്‍ ത​ടാ​കം വ​റ്റി​ച്ചി​ല്ലെ​ങ്കി​ല്‍ ത​ങ്ങ​ള്‍ അ​ത് ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ​റ്റി​ച്ച ത​ടാ​കം ശു​ദ്ധീ​ക​രി​ച്ച​ശേ​ഷം സ​മീ​പ​ത്തെ മ​ലാ​പ്ര​ഭ ക​നാ​ലി​ല്‍​നി​ന്ന് വെ​ള്ളം എ​ത്തി​ച്ച്‌ ത​ടാ​കം നി​റ​യ്ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം. ഈ ​മാ​സം ഇ​രു​പ​തോ​ടെ ത​ടാ​കം നി​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, നാ​ട്ടു​കാ​രു​ടെ ഭ​യ​ത്തി​നു യാ​തൊ​രു ശാ​സ്ത്രീ​യ അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചെ​സ്റ്റ് ആ​ന്‍​ഡ് ക​മ്മ്യൂ​ണി​ക്ക​ബി​ള്‍ ഡി​സീ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​നാ​ഗ​രാ​ജ് പ​റ​ഞ്ഞു. എ​ച്ച്‌ഐ​വി വൈ​റ​സി​ന് എ​ട്ടു മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ വെ​ള്ള​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും 25 ഡി​ഗ്രി സെ​ന്‍റി​ഗ്രേ​ഡി​ല്‍ കൂ​ടു​ത​ല്‍ താ​പ​നി​ല​യി​ല്‍ വ​സി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് ആ​റു ദി​വ​സ​മാ​യ​തി​നാ​ല്‍ വൈ​റ​സ് പ​ട​രു​ന്ന​തി​നു യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.



Sharing is Caring