കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണം’; സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം


കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം. ഇക്കാര്യമടക്കം ഉന്നയിച്ച് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിയെ കാണും.


പ്രാഥമിക ഘട്ടത്തില്‍ അന്വേഷണം അട്ടിമറിച്ച പൊലിസുകാര്‍ക്കെതിരെ നടപടിയെടുക്കണം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അട്ടിമറി നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിവേണം, മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണം, അന്വേഷണ ഉദ്യോഗസ്ഥനെക്കുറിച്ച് യാതൊരു ആക്ഷേപവുമില്ല അദ്ദേഹത്തെ നിലനിര്‍ത്തി സംഘം വിപുലീകരിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ജിഷ്ണുവിന്റെ കുടുംബം ഉന്നയിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇനിയും സഹായം പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞു.


കൃഷ്ണദാസിന് അനുകൂലമായി വിധിയുണ്ടാകുമെന്ന് കരുതിയിരുന്നതായും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു.

ആത്മഹത്യാ കുറ്റത്തിന് കൃഷ്ണദാസിനെതിരെ തെളിവില്ലെന്ന് കാണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.



Sharing is Caring