കേരളാ കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു


യുഡിഎഫുമായി ഇടഞ്ഞുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) യുഡിഎഫ് വിടുന്നു. തല്‍ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി. പിളര്‍പ്പ് ഒഴിവാക്കാന്‍ പിജെ ജോസഫുമായി ചര്‍ച്ച നടത്തി. ജോസഫ് വിഭാഗത്തിന്റെ പിന്തുണയുളളതും കെഎം മാണിക്ക് ആശ്വാസമാകുന്നുണ്ട്.മാണിയെ അനുനയിപ്പിക്കാന്‍ ഇടപെടണമെന്നു ലീഗ്‌നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ലീഗിനോടും കുഞ്ഞാലിക്കുട്ടിയോടുമുള്ള കെ.എം.മാണിയുടെ ആഭിമുഖ്യം അനുരഞ്ജനത്തിലേക്ക് വഴിതെളിയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ധ്യാനത്തിനായി കെ.എം മാണി പോയിരിക്കുകയാണ്. ഇനി ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തിനന്ന് മാത്രമേ അദ്ദേഹം എത്തുകയുള്ളൂ. ഇതോടെ ഒരു അനുനയശ്രമത്തിനുള്ള മാര്‍ഗവും അടഞ്ഞിരിക്കുകയാണ് യു.ഡി.എഫിനു മുമ്പില്‍.




Sharing is Caring