തിരുവനന്തപുരം: കേരളത്തിന്റെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് നടന്ന പരിപാടികളില്‍ ഗവര്‍ണറെ ക്ഷണിക്കാതിരുന്നതില്‍ ഖേദം പ്രകടിപ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഗവര്‍ണറെ ഒഴിവാക്കിയത് മനപ്പൂര്‍വമല്ലെന്നും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു.
മാധ്യമങ്ങളിലൂടെ പരിപാടിക്ക് ക്ഷണിക്കാത്തതില്‍ അതൃപ്തിയുണ്ടെന്ന് മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രാധാന്യമുള്ള പരിപാടിയിലേക്ക് ഗവര്‍ണര്‍ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.














