മുംബൈ: വാഹനത്തില്‍ അമിതമായി ആളുകളെ കുത്തിനിറച്ച യാത്രക്കിട വാതില്‍ തുറന്നു പോയി ഒരേ കുടുംബത്തിലെ രണ്ടു കുട്ടികളടക്കം ആറുേേപര്‍ മരിച്ചു. മൂന്ന് പേര്‍ക്കു പരിക്കേറ്റു. ദക്ഷിണ മുംബൈയിലെ ഈസ്റ്റേണ്‍ ഫ്രീവേയില്‍ വാഡി ബന്ദറിനു സമീപം നിയന്ത്രണംവിട്ടു ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
നാലു പേര്‍ക്കു മാത്രം ഇരിക്കാന്‍ ഇടമുള്ള കാലി പീലി ടാക്സിയാണ് അപകടത്തില്‍ പെട്ടത്. സൂറത്തില്‍ നിന്നുള്ള അഞ്ചംഗ കുടുംബത്തിനൊപ്പമാണ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കാറിലുണ്ടായിരുന്നത്. ഹര്‍കേഷ് വര്‍മ (45), ഭാര്യ രാജശ്രീ (35), മകള്‍ രാഗിണി (20), അനാര വര്‍മ (35), ഇവരുടെ മക്കള്‍ ആശ (12) രാജ്കുമാര്‍ (8) എന്നിവരാണ്.













