കേരളത്തില്‍ തൊഴിലില്ലായ്മ കുതിക്കുന്നു; ദേശീയ ശരാശരിയെക്കാള്‍ നാലരശതമാനം കൂടി


തിരുവനന്തപുരം: കേരളത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ വര്‍ധനവുണ്ടായതായി സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്ക്. തൊഴിലില്ലായ്മ ദേശീയ ശരാശരിയെക്കാള്‍ നാലരശതമാനം കൂടി 10.67 ശതമാനമായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ തൊഴില്‍രഹിതരായി പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ തൊഴിലില്ലാത്തവരുടെ എണ്ണം നിശ്ചയിച്ചത്. 6.1 ശതമാനമാണ് ദേശീയ ശരാശരി. നാലരശതമാനമാണ് നിലവില്‍ വര്‍ധിച്ചിരിക്കുന്നത്. തൊഴിലില്ലാത്തവരുടെ എണ്ണത്തില്‍ ത്രിപുര, സിക്കീം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് കേരളത്തേക്കാള്‍ മുന്നിലുള്ളത്. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ് തൊഴിലില്ലാത്തവരുടെ എണ്ണം.


ജനസംഖ്യ കുത്തനെ ഉയരുന്നതും തൊഴില്ലായ്മ വര്‍ധിക്കുന്നതും രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു. 2011-ലെ സെന്‍സസ് അനുസരിച്ച്‌ കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇതില്‍ 35.63 ലക്ഷംപേരാണ് തൊഴില്‍രഹിതരായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.




Sharing is Caring