കേരളത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ എയിംസിന്റെ പണി തുടങ്ങും; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സിബിഐക്ക് വിടും: അമിത്ഷാ


കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കില്‍ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി ഭരണത്തില്‍ വരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍ഡിഎ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ എയിംസിന്റെ പണി തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു.


സഖ്യം അധികാരത്തിലെത്തുന്നതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് സിബിഐക്ക് കൈമാറി രണ്ടു മാസത്തിനുള്ളില്‍ കുറ്റവാളികളെ ജയിലിലടയ്ക്കും. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ അഴിമതിക്കാരാണ്. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തിന് പുറത്ത് പ്രണയിതാക്കളാണെന്നും അമിത് ഷാ പറഞ്ഞു


കേരളത്തിന്റെ ചരിത്രം മാറ്റി എഴുതുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2014ല്‍ എന്‍ഡിഎയുടെ വോട്ട് ശതമാനം14 ആയിരുന്നു.2019ല്‍ 16 ആയും 2024ല്‍ 20 ശതമാനവുമായി ഉയര്‍ന്നു. ഭാവിയില്‍ കേരളം ബിജെപി ഭരിക്കുമെന്നതിന്റെ സൂചനയാണിതെന്നും അമിത് ഷാ പറഞ്ഞു.



Sharing is Caring