കോഴിക്കോട്: നാളെ മുതല്‍ കേരളം എസ്‌എസ്‌എല്‍സി പരീക്ഷയുടെ കൊടും ചൂടിലേക്ക് കടക്കും. ബുധനാഴ്ച തുടങ്ങുന്ന പരീക്ഷ മാര്‍ച്ച് 28ന് അവസാനിക്കും. ഉച്ചക്ക് ശേഷം 1.45നാണ് പരീക്ഷ തുടങ്ങുക. 4,41,103 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ്. 2751 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതും.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുത്ത് ഉത്തരം എഴുതാന്‍ പാകത്തില്‍ ഓരോ പാര്‍ട്ടിലും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കുമെന്ന് പരീക്ഷാ കമ്മിഷണര്‍ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. ഓരോ വിഷയത്തിനും എട്ട് സെറ്റ് ചോദ്യങ്ങളാണ് ഇത്തവണ തയ്യാറാക്കുന്നത്.

കഴിഞ്ഞ വര്‍ഷം വരെ ഇത് നാല് സെറ്റ് ചോദ്യമായിരുന്നു. ചോദ്യപേപ്പര്‍ സെറ്റ് ചെയ്യുന്ന നാലില്‍ മൂന്ന് പേരും ഇത്തവണ വിഷയം പഠിപ്പിക്കുന്ന ഹൈസകൂള്‍ അദ്ധ്യാപകര്‍ തന്നെയാണ്. ഒരാള്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകനും ചെയര്‍മാന്‍ കോളജ് അദ്ധ്യാപകനുമാണ്. ഓരോ സെറ്റും രണ്ട് ചോദ്യേപപ്പറുകളാണ് ഇത്തവണ തയാറാക്കിയത്. ഇത്തവണ ആകെ 2935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്













