കേരള ബാങ്ക് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു: അന്താരാഷ്ട്ര സഹകരണ സഖ്യം പിന്തുണയറിയിച്ചു


തിരുവനന്തപുരം: സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ പുന:സംഘടിപ്പിച്ച്‌ കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ അന്താരാഷ്ട്ര സഹകരണ സഖ്യം (International Co-operative Alliance) അഭിനന്ദിച്ചു.


നല്ല രീതിയില്‍ 8-ാമത് സഹകരണ കോണ്‍ഗ്രസ് സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെ പ്രശംസിക്കാന്‍ ഐ.സി.എ റീജണല്‍ ഡയറക്ടര്‍ ബാലസുബ്രമണ്യന്‍ ഐയ്യര്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അയച്ച കത്തിലാണ് ഇത് സംബന്ധിച്ച്‌ പരാമര്‍ശമുള്ളത്. ഈ പുന:സംഘടന ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുമെന്നത് ഉറപ്പ് വരുത്തുകയാണ് പ്രധാനമെന്നും കത്തില്‍ പറയുന്നു.


സംസ്ഥാനം സ്വന്തമായി സഹകരണ നയം രൂപീകരിക്കുന്നതിനെ പ്രശംസിച്ച ഐ.സി.എ, സഹകരണ കോണ്‍ഗ്രസില്‍ നടന്ന വിശദമായ സംവാദങ്ങള്‍ നയത്തെ കൂടുതല്‍ മികച്ചതാക്കുമെന്നും അഭിപ്രായപ്പെട്ടു. സഹകരണ പ്രസ്ഥാനത്തിന്റെ ആഗോള സംഘടനയായ അന്താരാഷ്ട്ര സഹകരണ സഖ്യത്തില്‍ ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം അംഗങ്ങളാണ്



Sharing is Caring