കേരള പൊലീസിന് ഇനി ഡ്രോണും


കേരള പൊലീസ് ഇനി ഡ്രോണും ഉപയോഗപ്പെടുത്തും. വിഐപി സുരക്ഷ പോലുള്ള പ്രത്യേക ഘട്ടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിക്കുക. ചെന്നൈ അണ്ണാ സര്‍വകലാശാല സെന്റര്‍ ഫോര്‍ എയ്റോസ്പേസ് റിസര്‍ച്ച്‌ സെന്ററില്‍ നിന്നു സേനാ നവീകരണ പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഡ്രോണ്‍ പൊലീസ് ആസ്ഥാനത്തെത്തി.


ഒരു ഡ്രോണ്‍ ആണ് നിലവില്‍ വാങ്ങിയിരിക്കുന്നത്. ഫലപ്രദമെന്നു കണ്ടാല്‍ കൂടുതല്‍ വാങ്ങാനും പദ്ധതിയുണ്ട്. ചുമതല ഇന്റലിജന്‍സ് ഐജിക്കാണ്. ഉയരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഈ വിദൂര നിയന്ത്രിത ആളില്ലാ വിമാനം വിഐപി സന്ദര്‍ശന വേളയില്‍ സുരക്ഷാ നിരീക്ഷണം, ഗതാഗത ക്രമീകരണം, തിരക്ക് നിയന്ത്രണം എന്നിവയ്ക്കായാണ് ഉപയോഗപ്പെടുത്തുക. മാത്രമല്ല യുഎവി ഉപയോഗിക്കുന്നതിനു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്നുണ്ട്. 150 മീറ്റര്‍ ഉയരത്തില്‍ എട്ടു മണിക്കൂര്‍ വരെ പറക്കാന്‍ കഴിയും.




Sharing is Caring