നേതൃമാറ്റം സംബന്ധിച്ച വിവരം അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് അറിയുന്നത് മാധ്യമ വാർത്തകളിലൂടെയാണ്.
കേന്ദ്ര മന്ത്രിസഭാ പുനസംഘടന തീരുമാനിക്കുന്നത് ദേശീയ നേതൃത്വമാണ്. കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ദേശീയ നേതൃത്വവുമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.ഏകീകൃത സിവിൽ കോഡ് പ്രചരിപ്പിക്കാൻ ബിജെപി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും.

യുഡിഎഫും എൽഡിഎഫും മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. കേരളത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ശക്തമായി വാദിച്ച പാർട്ടിയാണ് സിപിഐഎം.വർഗീയശക്തികളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് സിപിഐഎമ്മും കോൺഗ്രസും നടത്തുന്നത്. മുത്തലാക്കിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്ലിം സഹോദരങ്ങൾ കേരളത്തിലുണ്ട് എന്നും സുരേന്ദ്രൻ പറഞ്ഞു.













