കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശം: ഗുജറാത്തില്‍ 7000 ബാങ്ക് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം


പി.എന്‍.ബി ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ 7000 ബാങ്ക് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കി ഉത്തരവ്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് ഈ പുതിയ തീരുമാനം. സ്ഥിരമായി മൂന്ന് വര്‍ഷത്തെ സര്‍വീസോ അഞ്ചുവര്‍ഷം സര്‍വീസില്‍ ഒരേ ബ്രാഞ്ചില്‍ തുടരുന്ന ക്ലറിക്കല്‍ സ്റ്റാഫുകളടക്കമുള്ളവരെ സ്ഥലംമാറ്റം നല്‍കാന്‍ വിജിലന്‍സ് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പുതിയ നീക്കം.


പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പിനു പിന്നാലെയാണ് ഈ നീക്കമെന്ന് മഹാ ഗുജറാത്ത് ബാങ്ക് എംപ്ലോളീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജാനക് റവാല്‍ പറയുന്നത്. ഗുജറാത്തിലെ വിവിധശാഖകളില്‍ നിന്നുള്ള 100 ജീവനക്കാരെയാണ് കഴിഞ്ഞദിവസം സ്ഥലം മാറ്റിയത്. ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയില്‍ ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ സ്ഥിതീകരിച്ചിട്ടുണ്ട്. നാല്‍0പതിലധികം ജീവനക്കാര്‍ക്ക് ട്രാന്‍സ്ഫര്‍ ര്‍ഡര്‍ ലഭിച്ചുകഴിഞ്ഞതായി ഓറിയന്റല്‍ ബാങ്ക് കൊമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സന്തീപ് സേത്തും പ്രതികരിച്ചു. ഫെബ്രുവരി 21നകം തന്നെ ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് ട്രാന്‍സഫര്‍ ലെറ്റര്‍ എത്തിയെന്നാണ് വൃക്തമാകുന്നത്. പുതിയ അസൈയമെന്റുകള്‍ക്ക് തുടക്കമിട്ട ഘട്ടത്തിലുമാണ് ഈ സ്ഥലം മാറ്റം.


ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും 40-100 കിലോമീറ്റര്‍ അധികദൂരത്തിലാണ് ട്രാന്‍സ്ഫര്‍ നല്‍കിയിരിക്കുന്നത്. ഹൃസ്വകാല നോട്ടീസില്‍ ഇവരെ റീലൊക്കേറ്റ് ചെയ്യുക അസാധ്യമാകും. ഏപ്രില്‍ മെയ് മാസത്തെ സാമ്പത്തിക വര്‍ഷകാലവാസനത്തോടെ തങ്ങളുടെ ബാങ്കിലെ ജീവനക്കാര്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൈപ്പറ്റുമെന്ന് യൂണിയന്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് അനില്‍ ദുബേ പ്രതികരിച്ചു.



Sharing is Caring