കേന്ദ്ര മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് ഗോയലിനോട് മുഖ്യമന്ത്രി


കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര മന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാമെന്ന് കരുതരുതെന്ന് പിണറായി ഗോയലിന് മറുപടി നല്‍കി. റെയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ കേരളം നല്ല പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. കാര്യങ്ങള്‍ മനസിലാക്കാതെ മന്ത്രി പ്രതികരിക്കരുതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്രമന്ത്രി ശ്രമിക്കണമെന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച വാര്‍ത്തതെറ്റാണെന്നും മുഖ്യമന്തി വ്യക്തമാക്കി. ആകാശത്തുകൂടി ട്രയിന്‍ ഓടിപ്പിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.




Sharing is Caring