തലസ്ഥാനത്തെ ആര് എസ് എസ് സി പി എം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആര് എസ് എസിനെതിരെ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. കേന്ദ്ര ഭരണത്തിന്റെ തണലില്‍ അക്രമം അഴിച്ചുവിടുന്നുവെന്നും കേരളത്തിലെ ക്രമസമാധാനം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും മറ്റൊരു പാര്‍ട്ടിയുടെ ഓഫീസ് അക്രമിച്ചത് അപലപനീയമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ബിജെപി നേതാക്കളുടെ ഗൂഡാലോചനയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേയും നേതാക്കളേയും ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ പറഞ്ഞെന്നും കോടിയേരി ആരോപിച്ചു.














