കെ​വിന്‍ വധം: പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു


കോട്ടയത്ത് കൊലപ്പെട്ട കെവിനെ വധിക്കുന്നതിന് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. നാല് വാളുകളാണ് ഇന്ന് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസിലെ പ്രതിയായ വിഷ്ണുവിന്‍റെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം വാളുകള്‍ കണ്ടെത്തിയത്. അതേസമയം കെവിന്‍റേത് കൊലപാതകമാണെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. കൊലപാതകത്തിന് പോലീസ് സഹായം ചെയ്തതിന് തെളിവില്ലെന്നും നടന്നത് കൃത്യവിലോപം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


ചാലിയേക്കരയില്‍ തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചപ്പോഴായിരുന്നു സാഖറെയുടെ പ്രതികരണം. കേസില്‍ ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നതെന്നും സാഖറെ കൂട്ടിച്ചേര്‍ത്തു. തെളിവെടുപ്പിനിടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തെന്‍മലയ്ക്കു സമീപം ചാലിയേക്കരയില്‍ പ്രതികളെ എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.




Sharing is Caring