പുനലൂര്‍: കെവിനെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തു. ടിറ്റോ എന്ന ആളുടെ ഉടമസ്ഥതയിലുള്ള ചുവപ്പ് നിറമുള്ള ഹ്യൂണ്ടായ് ഐ20 കാര്‍ പുനലൂരിലെ റബര്‍ തോട്ടത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്.
കെവിനെ ഈ കാറില്‍ വെച്ച് അക്രമികള്‍ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിക്കാണ് റബര്‍ തോട്ടത്തില്‍ കാര്‍ കണ്ടത്. ഫോറന്‍സിക് വിദഗ്ദ്ധര്‍ വാഹനം പരിശോധിക്കുകയാണ്. കാര്‍ പരിശോധിച്ച ശേഷം കോട്ടയം പൊലീസിന് കൈമാറും.അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. മൂന്നാമത്തെ വാഹനത്തിന് വേണ്ടിയുള്ള തിരച്ചില്‍ഊര്‍ജിതപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഎസ്‌ഐ ബിജു, ഡ്രൈവര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്.













