കെനിയയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതു പേര്‍ മരിച്ചു


നെയ്റോബി: കെനിയയില്‍ ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. നെയ്റോബിയിലാണ് അപകടമുണ്ടായത്. കെനിയന്‍ വാര്‍ത്താ മാധ്യമമായ എന്‍ടിവിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ലോറിയുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ബസ് കത്തിയമര്‍ന്നു.മരണ സംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.




Sharing is Caring