ന്യൂഡല്‍ഹി: അധികാരത്തര്‍ക്ക വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായുണ്ടായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. കോടതി വിധി ശരിയാണെന്നു പറഞ്ഞ സ്വാമി, ലഫ്.ഗവര്‍ണര്‍ സര്‍ക്കാര്‍ തീരുമാനങ്ങളെ മാനിക്കണമെന്നും വ്യക്തമാക്കി.
എന്നാല്‍ ദേശവിരുദ്ധമോ, സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതോ, ഭരണഘടനാ വിരുദ്ധമോ ആയ നടപടികളോ തീരുമാനങ്ങളോ കേജരിവാള്‍ സര്‍ക്കാര്‍ കൈക്കൊണ്ടാല്‍ ലഫ്.ഗവര്‍ണര്‍ക്ക് അതിനെ എതിര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലഫ്.ഗവര്‍ണറുടെ അധികാരം പരിമിതമാണെന്നും ഭരണപരമായ തീരുമാനങ്ങള്‍ ഗവര്‍ണര്‍ വൈകിപ്പിക്കരുതെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് ദീപക്മിശ്രയുടെ ഉത്തരവ്. ഡല്‍ഹിയുടെ പരമാധികാരി ആരാണെന്ന ഹര്‍ജിയിലായിരുന്നു കോടതി വിധി.













