കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു


കെഎസ്‌ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പെന്‍ഷന്‍ കുടിശിക ബുധനാഴ്ചയ്ക്കകം തീര്‍ക്കുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്.


പെന്‍ഷന്‍കാരുടെ സംഘടനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഉറപ്പ് നല്‍കി.


പെന്‍ഷന്‍ മുടങ്ങുന്നതില്‍ മനംനൊന്ത് രണ്ട് കെഎസ്‌ആര്‍ടിസി മുന്‍ ജീവനക്കാര്‍ വ്യാഴാഴ്ച ജീവനൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രിയില്‍നിന്നും ഗതാഗത മന്ത്രിയില്‍നിന്നും പെന്‍ഷന്‍ സംബന്ധിച്ച ഉറപ്പ് ലഭിച്ചത്.



Sharing is Caring