കേന്ദ്രമന്ത്രിക്കെതിരെ ഭൂമിതട്ടിപ്പ് കേസ്: നിതീഷ് രാജി വയ്ക്കണമെന്ന് തേജസ്വി യാദവ്


ബിഹാറില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ ഭൂമിതട്ടിപ്പു കേസില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പരിഹാസവുമായി ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്. ട്വിറ്ററിലൂടെയാണ് തേജസ്വിയുടെ പരിഹാസം.


നിതീഷ് കുമാറിനോട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തേജസ്വി ആവശ്യപ്പെട്ടതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സഖ്യകക്ഷിയാണ് ബി ജെ പി. സഖ്യകക്ഷിയുടെ കേന്ദ്രമന്ത്രിക്കെതിരെ ഭൂമിതട്ടിപ്പു കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് വിമര്‍ശനവുമായി തേജസ്വി രംഗത്തെത്തിയത്.


നിതീഷ് കുമാര്‍ജീ,
ലജ്ജിക്കേണ്ട
വായ തുറന്നാലും
മനഃസാക്ഷിയെ ഉണര്‍ത്തിയാലും
നീതിബോധത്തെ വിളിച്ചാലും
ഊമയാകരുതെ
ഭയക്കരുതേ

രാജിക്കത്തുമായി ഗവര്‍ണര്‍ഹൗസിലേക്ക് പോയാലും. താങ്കളുടെ പ്രിയപ്പെട്ട സുഹൃത്തും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് ബിഹാറിലെ സാധാരണക്കാരുടെ മൂന്നേക്കര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു.



Sharing is Caring