കെഎസ്ആര്‍ടിസി സ്കാനിയ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ ഗതാഗത കുരുക്ക്


കെഎസ്ആര്‍ടിസി സ്കാനിയ ബസ് കുടുങ്ങിയതിനെ തുടര്‍ന്ന് വയനാട് ചുരത്തില്‍ മണിക്കൂറുകള്‍ പിന്നിട്ട് ഗതാഗത തടസ്സം. രാവിലെ ആറു മണിയോടെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് സ്കാനിയ ഏഴാം വളവില്‍ കുടുങ്ങിയത്. തുടര്‍ന്ന് ഇരുവശത്തേക്കുമുള്ള ഗതാഗതം തടസപ്പെടുകയായിരുന്നു.


പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ കത്തിയിരുന്നു. ഇതേത്തുടര്‍ന്നും രണ്ട് മണിക്കൂര്‍ ഗതാഗതം മുടങ്ങിയിരുന്നതായി യാത്രക്കാര്‍ പറയുന്നു. ഈ കാര്‍ കിടന്നതിനാല്‍ വളവില്‍ ബസ് തിരിക്കാന്‍ പറ്റാതെ വരികയായിരുന്നു. കെഎസ്ആര്‍ടിസി താമരശ്ശേരി ഗാരേജില്‍ നിന്നും മെക്കാനിക്കുകള്‍ എത്തി ബസ് നീക്കം ചെയ്താലെ ഗതാഗത തടസം പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയു.ചെറിയ വാഹനങ്ങള്‍ മാത്രം ഘട്ടം ഘട്ടമായി കടത്തിവിടുന്നുണ്ട്.




Sharing is Caring