പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ ഇത് പൊലീസിന്റെ പ്രതികാര നടപടിയെന്ന് ആരോപണവുമായി കെ സുരേന്ദ്രന്‍.
പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചത്. സുരേന്ദ്രനൊപ്പമുള്ള മറ്റ് മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. ഇന്ന് പുലര്‍ച്ചെ ഏകദേശം നാല് മണിയോടെ സുരേന്ദ്രനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോയിരുന്നു. സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് കൊട്ടാരക്കര സബ്ജയിലിലേക്ക് പോകവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രന്‍.

സുരേന്ദ്രന്റെ വാക്കുകളിലേക്ക്: ‘പൊലീസ് പ്രതികാര നടപടി സ്വീകരിച്ചിരിക്കുകയാണ്. അയ്യപ്പന് വേണ്ടി ഒരായുസ്സ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ സന്തോഷമേ ഉള്ളൂ. ഈ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. ആചാര ലംഘനത്തിന് എതിരായിട്ടുള്ള നലിപാട് എടുത്തതിനുള്ള പ്രതികാര നടപടി മാത്രമാണ് ഈ അറസ്റ്റ്. പൊലീസിനെ കൊണ്ട് സിപിഐഎം ചെയ്യിപ്പിക്കുന്നതാണ്. പക്ഷെ ഞങ്ങള്‍ക്കതില്‍ സന്തോഷമേ ഉള്ളൂ. കാരണം അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണല്ലോ ഈ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. പൊലീസ് മര്‍ദിച്ചു എന്നത് സത്യമാണ്. മൂന്ന് മണിക്ക് നിര്‍ബന്ധിച്ച് കസ്റ്റഡിയിലെടുക്കാന്‍ ഞാന്‍ പിടികിട്ടാപുള്ളിയല്ലല്ലോ.’
നിയന്ത്രണം ലംഘിച്ച്ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഇന്നലെ നിലയ്ക്കിലില്‍ വെച്ചാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.













